FLASH NEWS

ഏവർക്കും കൊണ്ടോട്ടി അറബിക് എ.ടി.സി ബ്ലോഗിലേക്ക് സ്വാഗതം .

Thursday, 7 November 2019

കൊണ്ടോട്ടി  ഉപജില്ലാ കലോത്സവം 

അറബിക് കലോത്സവം സമാപിച്ചു.
കൊട്ടുക്കരയും പത്മ കാരാടും ജി.എൽ.പി എസ് വെട്ടത്തൂരും ചാമ്പ്യന്മാർ 
കൊണ്ടോട്ടി: പുളിക്കൽ എ.എം.എം.എച്ച്.എസ് സ്‌കൂളിൽ നടന്നുകൊണ്ടിരിക്കുന്ന കൊണ്ടോട്ടി ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവം സമാപിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ 91 പോയിന്റ് നേടിക്കൊണ്ട് കൊട്ടുക്കര  ഹയർ സെക്കണ്ടറി സ്‌കൂൾ ഒന്നാം സ്ഥാനവും 81 പോയിന്റുമായി ഒഴുകൂർ ക്രസന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ രണ്ടാം സ്ഥാനവും 77 പോയിന്റുമായി പുത്തൂർ പള്ളിക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.
     
       യു.പി വിഭാഗത്തിൽ 59 പോയിന്റുമായി പത്മ എ.യു.പി.എസ് കാരാട് ഒന്നാം സ്ഥാനവും 57 പോയിന്റുമായി എ.എം.എം.എച്ച് എസ് പുളിക്കലും ജി.എം.യു.പി എസ് ചിറയിലും രണ്ടാം സ്ഥാനവും സി.എച്ച്.എം.കെ.എം.യു.പി.എസ് വാഴക്കാട് മൂന്നാം സ്ഥാനവും നേടി. 
     
       എൽ.പി വിഭാഗത്തിൽ 43 പോയിന്റുമായി ജി.എൽ.പി എസ് വെട്ടത്തൂരും 39 പോയിന്റുമായി എ.എം.എൽ.പി.എസ് വലിയപറമ്പ് വെസ്റ്റും 37 പോയിന്റുമായി എ.എം.എൽ.പി സ്‌കൂളും ജേതാക്കളായി.

വിവിധ ഇനങ്ങളിലെ മത്സര ഫലങ്ങൾ 
LP ARABIC    UP ARABIC   HS ARABIC

സ്‌കൂൾ തല പോയിന്റ് നില 

LP ARABIC   UP ARABIC    
HS ARABIC

ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ 

LP ARABIC      UP ARABIC    
HS ARABIC

Tuesday, 5 November 2019

RANK WISE RESULT

LP     UP    HS   HSS

ARABIC KALOLSAVAM

LP    UP  HS  

സ്‌കൂൾ തല പോയിന്റ് നില 

            എച്ച് .എസ്         


 എച്ച്.എസ്.എസ് 

                   സംസ്‌കൃതം 

             അറബിക്

കൊണ്ടോട്ടി ഉപജില്ലാ കലോത്സവം  ഇതുവരെയുള്ള റിസൾട്ട്

 LP      UP      HS       HSS


Monday, 7 January 2019

 സെമിനാർ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ പി. കൃഷ്ണൻ ഉൽഘാടനം ചെയ്യുന്നു 


                    അറബിക് സെമിനാർ സംഘടിപ്പിച്ചു.

കൊണ്ടോട്ടി: പൊതു വിദ്യാഭ്യാസ വകുപ്പ്  അറബിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  ജില്ലാ അറബിക് സെമിനാർ സംഘടിപ്പിച്ചു. കൊണ്ടോട്ടി എ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ പി. കൃഷ്ണൻ ഉൽഘാടനം ചെയ്തു. ജമീല മധുരക്കുഴി അധ്യക്ഷയായി. ഡോ. എം. വി മുഹ്‌സിൻ, ഡോ. അബ്ദുൽ ജബ്ബാർ കൊലോടി, ഡോ. കെ.പി ഷിയാസ്, ഡോ. പി.ടി അബ്ദുൽ ഗഫൂർ എന്നിവർ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മലപ്പുറം ഐ.എം.ഇ കെ. സഫിയ, ടി.സി അബ്ദുൽ ലത്തീഫ്, പി.കെ അബൂബക്കർ, എം.പി ഫസൽ എന്നിവർ സംസാരിച്ചു. ജില്ലാ അക്കാദമിക് കോംപ്ലക്സ് സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി സ്വാഗതവും അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
ഡോ . പി.ടി. അബ്ദുൽ ഗഫൂർ

ഡോ . അബ്ദുൽ ജബ്ബാർ കോലടി


ലത്തീഫ് മംഗലശ്ശേരി
ഡോ. ഷിയാസ്  കെ.പി
ഡോ. എം.വി മുഹ്‌സിൻ



ടി.സി അബ്ദുൽ ലത്തീഫ്


Saturday, 5 January 2019

റവന്യൂ ജില്ലാ അറബിക് അധ്യാപക സാഹിത്യ മത്സരം കൊണ്ടോട്ടി നഗരസഭ ചെയർ പേഴ്‌സൺ ശ്രീമതി. കെ.സി ഷീബ ഉത്ഘാടനം ചെയ്യുന്നു
കൊണ്ടോട്ടി: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംഘടിപ്പിക്കുന്ന ജില്ലാ അധ്യാപക സാഹിത്യ മത്സരം കൊണ്ടോട്ടി മർകസ് ഓഡിറ്റോറിയത്തിൽ കൊണ്ടോട്ടി നഗരസഭ ചെയർ പേഴ്‌സൺ ശ്രീമതി. കെ.സി ഷീബ ഉത്ഘാടനം ചെയ്തു. മലപ്പുറം മുസ്ലിം വിദ്യാഭ്യാസ ഇൻസ്‌പെക്ടർ കെ.സഫിയ അധ്യക്ഷയായി. നഗരസഭ വികസനകാര്യാ ചെയർമാൻ യു.കെ മുഹമ്മദിശ, കൗൺസിലർ മുഹമ്മദ് റാഫി, ജമീല മധുരക്കുഴി, മുഹമ്മദലി ഓടക്കൽ ,സലിം കിഴിശ്ശേരി, കെ.കെ.എസ് ഫസൽ തങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ച്. ജില്ലാ അക്കാദമിക് സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി സ്വാഗതവും വി.ടി ലത്തീഫ് നന്ദിയും പറഞ്ഞു.
മത്സരത്തിൽ അരീക്കോട് ഉപജില്ല  ചാമ്പ്യന്മാരായി.കൊണ്ടോട്ടി,കിഴിശ്ശേരി,നിലമ്പൂർ ഉപജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു. മേലാറ്റൂർ ഉപജില്ലാ മൂന്നാം സ്ഥാനക്കാരായി
മലപ്പുറം റവന്യൂ ജില്ലാ  അധ്യാപക        സാഹിത്യ മത്സരഫലങ്ങൾ
വിവിധ ഉപജില്ലകളുടെ പോയിന്റ്  അറിയാൻ 
ക്ലിക്ക് ചെയ്യുക


മലപ്പുറം റവന്യൂ ജില്ലാ  അധ്യാപക സാഹിത്യ മത്സരഫലങ്ങൾ അറിയാൻ ക്ലിക്ക് ചെയ്യുക