|
റവന്യൂ ജില്ലാ അറബിക് അധ്യാപക സാഹിത്യ മത്സരം കൊണ്ടോട്ടി നഗരസഭ ചെയർ പേഴ്‌സൺ ശ്രീമതി. കെ.സി ഷീബ ഉത്ഘാടനം ചെയ്യുന്നു |
കൊണ്ടോട്ടി: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംഘടിപ്പിക്കുന്ന ജില്ലാ അധ്യാപക സാഹിത്യ മത്സരം കൊണ്ടോട്ടി മർകസ് ഓഡിറ്റോറിയത്തിൽ കൊണ്ടോട്ടി നഗരസഭ ചെയർ പേഴ്‌സൺ ശ്രീമതി. കെ.സി ഷീബ ഉത്ഘാടനം ചെയ്തു. മലപ്പുറം മുസ്ലിം വിദ്യാഭ്യാസ ഇൻസ്‌പെക്ടർ കെ.സഫിയ അധ്യക്ഷയായി. നഗരസഭ വികസനകാര്യാ ചെയർമാൻ യു.കെ മുഹമ്മദിശ, കൗൺസിലർ മുഹമ്മദ് റാഫി, ജമീല മധുരക്കുഴി, മുഹമ്മദലി ഓടക്കൽ ,സലിം കിഴിശ്ശേരി, കെ.കെ.എസ് ഫസൽ തങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ച്. ജില്ലാ അക്കാദമിക് സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി സ്വാഗതവും വി.ടി ലത്തീഫ് നന്ദിയും പറഞ്ഞു.
മത്സരത്തിൽ അരീക്കോട് ഉപജില്ല ചാമ്പ്യന്മാരായി.കൊണ്ടോട്ടി,കിഴിശ്ശേരി,നിലമ്പൂർ ഉപജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു. മേലാറ്റൂർ ഉപജില്ലാ മൂന്നാം സ്ഥാനക്കാരായി